റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തടവുകാരുടെ വേതനം വര്‍ധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

February 16, 2026 - 10:32 am

ന്യൂഡല്‍ഹി | കേരളത്തിലെ ജയിലിലെ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വേതന വര്‍ധന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. .അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപിയാണ് വേതന വര്‍ധനവില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി ഹര്‍ജി നല്‍കിയത്.

ജയില്‍ തൊഴിലിനുള്ളതല്ലെന്നും ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നും ഹര്‍ജിക്കാരന്‍

സ്‌കില്‍ഡ് ജോലിയില്‍ 620 രൂപ, സെമി സ്‌കില്‍ഡില്‍ 560 രൂപ, അണ്‍ സ്‌കില്‍ഡില്‍ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിര്‍ണായക നടപടിയാണെന്നും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജയില്‍ തൊഴിലിനുള്ളതല്ലെന്നും ശിക്ഷ അനുഭവിക്കാനുള്ള ഇടമാണ് എന്നുമുള്ള വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *