കണ്ണൂർ: കണ്ണൂർ ജില്ലയിൽ കാടാച്ചിറയിലും കാഞ്ഞിരക്കൊല്ലിയിലും ചെറുപുഴയിലുമായി മൂന്നു പേർക്കു സൂര്യാതപമേറ്റു. കാടാച്ചിറയിൽ ഓട്ടോ ഡ്രൈവർ രജീഷിന് ഏപ്രിൽ 26 ഞായറാഴ്ചയാണ് സൂര്യാപതമേറ്റത്. ഉച്ചയോടെ കാടാച്ചിറയിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം. ഇടതുകൈക്കാണ് പൊള്ളലേറ്റത്. ആദ്യം ചെറിയ നിറംമാറ്റമായിരുന്നു. പിന്നീടാണ് കുമിള രൂപപ്പെട്ടത്. രജീഷ് കാടാച്ചിറ സർക്കാർ ഡിസ്പെൻസറിയിൽ ചികിത്സ തേടി.
കൊട്ടാടിക്കവലയിലെ അബിൻ ജോസിന് ജോലിക്കിടയിലാണ് സൂര്യാതപമേറ്റത്.
പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിൽ കൊട്ടാടിക്കവലയിലെ അബിൻ ജോസിന് (28) ജോലിക്കിടയിലാണ് സൂര്യാതപമേറ്റത്. അബിൻ പുറവയൽ പിഎച്ച്സിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിലാണ് സംഭവം. കാൽമുട്ടിനാണ് സൂര്യാതപമേറ്റത്.
ചുണ്ടയിലെ ഹെലൻ ജയ്സന് സ്കൂട്ടറിൽ വരുന്നതിനിടെയാണ് പൊളളലേറ്റത്.
ചെറുപുഴയിൽ ജിയോ ടാഗിംഗ് നടത്തി മടങ്ങുകയായിരുന്ന തൊഴിലുറപ്പ് പദ്ധതി ഓവർസിയർക്കാണ് സൂര്യാതപമേറ്റത്. ചുണ്ടയിലെ ഹെലൻ ജയ്സന് (31) ഏപ്രിൽ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ പണി നടക്കുന്ന സ്ഥലത്ത് ജിയോ ടാഗിംഗ് നടത്തി തിരുമേനിയിൽനിന്നു സ്കൂട്ടറിൽ ചെറുപുഴയിലേക്ക് വരുന്നതിനിടെ പൊള്ളലേൽക്കുകയായിരുന്നു. കഴുത്തിനും ശരീരത്തിന്റെ പുറം ഭാഗത്തുമാണ് പൊള്ളൽ. ഹെലനെ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകി.
.


