റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത​​​മി​​​ഴ്നാ​​​ട്ടി​​​ലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു

April 23, 2026 - 10:19 am

ചെ​​​ന്നൈ/​​​കോ​​​ൽ​​​ക്ക​​​ത്ത: നിയസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത​​​മി​​​ഴ്നാ​​​ട്ടി​​​ലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 4023 സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​ൾ
.
ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ, 234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 4023 സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​​ളാ​​​ണ് രം​​​ഗ​​​ത്തു​​​ള്ള​​​ത്. ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഡി​​​എം​​​കെ​​​യു​​​ടെ ല​​​ക്ഷ്യം. അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​നാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന അ​​​ണ്ണാ ഡി​​​എം​​​കെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​രു മു​​ന്ന​​ണി​​ക​​ൾ​​ക്കു പു​​റ​​മേ ന​​ട​​ൻ വി​​ജ​​യ് നേ​​തൃ​​ത്വം ന​​ല്കു​​ന്ന ടി​​വി​​കെ എ​​ല്ലാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും മ​​ത്സ​​രി​​ക്കു​​ന്നു.

ബം​​ഗാ​​ളി​​ൽ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 152 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് വി​​ധി​​യെ​​ഴു​​ത്ത്

ബം​​ഗാ​​ളി​​ൽ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 152 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ക്കു​​ക. വ​​ട​​ക്ക​​ൻ ബം​​ഗാ​​ളി​​ലെ 54 സീ​​റ്റു​​ക​​ൾ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ബി​​ജെ​​പി​​ക്കു ശ​​ക്തി​​യു​​ള്ള മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണ് ആ​​ദ്യ ഘ​​ട്ടം വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​തെ​​ന്നാ​​ണ് സ​​വി​​ശേ​​ഷ​​ത. 2021ൽ ​​ബി​​ജെ​​പി 59 ഉം ​​തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് 93ഉം ​​സീ​​റ്റു​​ക​​ളി​​ലാ​​ണ് വി​​ജ​​യി​​ച്ച​​ത്.

ആ​​കെ 3.6 കോ​​ടി വോ​​ട്ട​​ർ​​മാ​​ർ. സു​​ഗ​​മ​​മാ​​യ വോ​​ട്ടെ​​ടു​​പ്പി​​നാ​​യി 2450 കമ്പനി കേ​​ന്ദ്ര സേ​​ന​​യെ​​യാ​​ണ് ബം​​ഗാ​​ളി​​ൽ വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *