റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ​കെ​ജി​ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​

March 28, 2026 - 5:38 am

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​കെ​ജി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ര​ഞ്ജി​ത്താ​ണ് പെ​ര​ള​ശേ​രി​യി​ലെ എ​കെ​ജി സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്.

സാ​മൂ​ഹി​ക നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​തെ​ന്ന് കെ. ​ര​ഞ്ജി​ത്ത്

മാർച്ച് 27 വെളളിയാഴ്ച ന​ട​ത്തി​യ ജ​ന​സമ്പർ​ക്ക വാ​ഹ​ന യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു എ​കെ​ജി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച​ത്. പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യും സാ​മൂ​ഹി​ക നേ​താ​വെ​ന്ന നി​ല​യി​ലു​മാ​ണ് എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​തെ​ന്ന് കെ. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. അ​തേസ​മ​യം എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി​യു​ടെ നി​ല​പാ​ട് ബി​ജെ​പി​ക്കു​ള്ളി​ലും പു​റ​ത്തും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *