റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ’​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന

March 26, 2026 - 2:27 pm

.

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ‘ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ’​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വ​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ഞ്ചി​ല​ധി​കം അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​യാ​ണ് നാ​വി​ക​സേ​ന വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്ത​മാ​യ നീ​ക്ക​മാ​ണി​ത്.

22 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം

ഇ​റാ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 20 ഊ​ർ​ജ വാ​ഹ​ക ക​പ്പ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 22 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്ന​ത് വ​രെ ക​പ്പ​ലു​ക​ൾ​ക്ക് കൃ​ത്യ​മാ​യ റൂ​ട്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും, ക​ട​ലി​ടു​ക്ക് ക​ഴി​ഞ്ഞാ​ലു​ട​ൻ ഡി​സ്ട്രോ​യ​റു​ക​ളും ഫ്രി​ഗേ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ക​മ്പ​ടി സേ​വി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് നാ​വി​ക​സേ​ന പി​ന്തു​ട​രു​ക.

ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ചാ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​ ക​പ്പ​ലു​ക​ളെ ന​യി​ക്കും

എ​ൽ​പി​ജി വ​ഹി​ച്ചു​കൊ​ണ്ടു​വ​ന്ന പൈ​ൻ ഗ്യാ​സ്, ജ​ഗ് വ​സ​ന്ത് എ​ന്നീ ക​പ്പ​ലു​ക​ളെ നാ​വി​ക​സേ​ന സു​ര​ക്ഷി​ത​മാ​യി ക​ട​ത്തി​വി​ട്ടു. ഇ​വ മാ​ർ​ച്ച് 26-27 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തും. നേ​ര​ത്തെ ഷി​വാ​ലി​ക്, ന​ന്ദാ​ദേ​വി എ​ന്നീ ക​പ്പ​ലു​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചി​രു​ന്നു. ക​ട​ലി​ന​ടി​യി​ൽ ഇ​റാ​ൻ മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ചാ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ക​പ്പ​ലു​ക​ളെ ന​യി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *