റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായു മലിനീകരണത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനം

March 25, 2026 - 11:23 am

ന്യൂഡൽഹി: വായു മലിനീകരണത്തിന്‍റെ തോത് കണക്കാക്കി സ്വിസ് കമ്പനി ഐക്യു എയർ നടത്തിയ പഠനത്തിൽ ലോകത്തിൽ ഏറ്റവും മലിനമായ രാജ്യം പാക്കിസ്ഥാൻ ആണെന്നു റിപ്പോർട്ട്. മലിനീകരണത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. 2025ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ സൂക്ഷ്മ കണികകളുടെ (പി.എം 2.5) സാന്നിധ്യം വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്.

PM2.5 ശരാശരി അളവ് ഒരു ഘനമീറ്ററിന് 5 മൈക്രോഗ്രാമിൽ കൂടുതൽ ആയിരിക്കരുത്.

ഈ മാനദണ്ഡം വായുവിലെ 2.5 മൈക്രോൺ വ്യാസമോ അതിൽ താഴെയോ ഉള്ള സൂക്ഷ്മ കണികകളുടെ അളവിനെ അടിസ്ഥാനമാക്കിയാണ്. ആരോഗ്യകരമായ വായു ഗുണനിലവാരത്തിനായി ലോകാരോഗ്യസംഘടന നിർദേശിക്കുന്ന PM2.5 ശരാശരി അളവ് ഒരു ഘനമീറ്ററിന് 5 മൈക്രോഗ്രാമിൽ കൂടുതൽ ആയിരിക്കരുത്. എന്നാൽ, പാകിസ്ഥാനിൽ ഇത് 67.3 മൈക്രോഗ്രാം ആയിരുന്നു.

ലോകത്തിലെതന്നെ ഏറ്റവും മലിനമായ നഗരം യുപിയിലെ ലോനി നഗരം

യുപിയിലെ ലോനി ലോകത്തിലെതന്നെ ഏറ്റവും മലിനമായ നഗരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 143 രാജ്യങ്ങളിലെ നഗരങ്ങളും 9,446 നിരീക്ഷണ കേന്ദ്രങ്ങളുമാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനു പിന്നാലെ ബംഗ്ലാദേശ്, താജ്ക്കിസ്ഥാൻ, ഛാഡ്, കോംഗോ എന്നിവയാണ് മലിനീകരണത്തിൽ മുന്നിൽ. വായു ഗുണനിലവാരം മോശമായ നഗരങ്ങളിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളും ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനം എന്ന പേരുദോഷം തുടർച്ചയായ എട്ടാം വർഷവും ഡൽഹിക്കാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *