റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്

March 20, 2026 - 8:44 pm

ന്യൂഡൽഹി: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലെത്തുന്നു. . മാർച്ച് 25ന് കോഴിക്കോട്ട് രാഹുൽ ​ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ പ്രചാരണത്തിനെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുന്ന, മനസിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്.

യുഡിഎഫിന്‍റെ ഓരോ സ്ഥാനാർഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ജനങ്ങൾ തന്‍റെ കുടുംബം ആണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്‍റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *