റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​ന്

March 15, 2026 - 6:47 pm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. മാ​ർ​ച്ച് 16-ന് ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങാം. നാ​ളെ (മാ​ർ​ച്ച് 16) മു​ത​ൽ മാ​ർ​ച്ച് 23 വ​രെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം.സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന മാ​ർ​ച്ച് 24-ന് ​ന​ട​ക്കും.​സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 26 ആ​ണ്. 4.24 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു.

സം​സ്ഥാ​ന​ത്ത് ആ​കെ 1.38 കോ​ടി സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 2.19 ല​ക്ഷം പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ജ്ജീ​ക​രി​ക്കും. ന​ഗ​ര മേ​ഖ​ല​ക​ളി​ൽ മാ​ത്രം 6,130 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ ഏ​പ്രി​ൽ 23-നും ​പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി (ഏ​പ്രി​ൽ 23, 29) വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ ഒ​മ്പ​തി​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *