തൃശൂര്‍| തൃശൂര്‍ ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ (42) ആണ് മരിച്ചത്. മാര്‍ച്ച് 12 വ്യാഴാഴ്ച രാവിലെ വിറകുതോട് ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്.
ഫയര്‍ലൈന്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥനും രണ്ട് വാച്ചര്‍മാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

