റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

March 5, 2026 - 5:51 pm

ആലപ്പുഴ| ആലപ്പുഴയില്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേറി(15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് (മാർച്ച് 5) രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *