റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഊരാക്കുടുക്കിൽപെട്ട മുള്ളൻപന്നിയെ രക്ഷപെടുത്തി ആർ.ആർ.ടി. അംഗം

February 25, 2026 - 8:09 am

മുക്കം: രാത്രിയിൽ ഇര തേടി ഇറങ്ങിയ മുള്ളൻ പന്നി കാട്ടുവള്ളിക്കെട്ടുകളുടെ ഊരാക്കുടുക്കിൽ പെട്ടു. . മുക്കം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്നിൽ ഗവ. എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന നടുത്തൊടി ബഷീറിന്‍റെ വീടിനടുത്തുള്ള മതിലിന്റെ വശത്തെ വള്ളിപ്പടർപ്പു കൾക്കിടയിലാണ് മുളളൻപന്നി അകപ്പെട്ടത്.

ആർ.ആർ.ടി. അംഗവും സ്നേയ്ക് റെസ്ക്യൂവറുമായ കബീർ കളന്തോടിനെ വിവരമറിയിച്ചു

ഫെബ്രുവരി 23 തിങ്കളാഴ്ച രാത്രി കുടുങ്ങിയ മുള്ളൻപന്നിയെ കണ്ടെത്തുന്നത് ചൊവ്വാഴ്ച രാവിലെയാണ്. രാവിലെ കാക്കകൾ കൂട്ടത്തോടെ കരഞ്ഞു ബഹളം വെക്കുമ്പോൾ വീട്ടുകാർ ഇറങ്ങി പരിസരമൊക്കെ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് ആർ.ആർ.ടി. അംഗവും സ്നേയ്ക് റെസ്ക്യൂവറുമായ കബീർ കളന്തോടിനെ വിവരമറിയിച്ചു. കബീറെത്തി മുള്ളൻപന്നിയെ രക്ഷപ്പെടുത്തി അടുത്തുള്ള ബാത്റൂമിൽ ഓടിച്ചുകയറ്റി പിടികൂടി കൂട്ടിലാക്കി കൊണ്ടുപോവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *