റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പനത്തുറയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാളെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

February 24, 2026 - 6:01 am

.

തിരുവനന്തപുരം | തിരുവല്ലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തുറയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാളെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം സ്വദേശികളായ അഖില്‍, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരെയാണ് പിടികൂടിയത്.

ഗുരുതരമായി പരുക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

ഫെബ്രുവരി 23 തിങ്കളാഴ്ചയാണ് കത്തിക്കുത്തുണ്ടായത്. പൂങ്കുളം സ്വദേശി സുജിത്തിനാണ് വയറിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മൂന്നാം പ്രതി അക്ഷയ് ഒളിവിലാണ്. ഒന്നാം പ്രതി അഖിലും സുജിത്തിന്റെ സഹോദരനും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ട്. ഇതാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *