റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

February 24, 2026 - 5:43 am

പത്തനംതിട്ട | ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ജോഷിന്‍ ബിനു(17), ക്രിസ് സാം ബിജു (17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. മൈലപ്രയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ടോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.

വെളിച്ചക്കുറവും നദിയിലെ അടിയൊഴുക്കും തിരച്ചിലിന് വെല്ലുവിളിയായി

കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ബഹളം വെക്കുകയും നാട്ടുകാര്‍ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കുകയും ചെയ്തു. റാന്നിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റും റാന്നി പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തിവരികയാണ്. പ്രദേശവാസികളും മുങ്ങല്‍ വിദഗ്ധരും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. വെളിച്ചക്കുറവും നദിയിലെ അടിയൊഴുക്കും തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തെത്തിച്ച് തിരച്ചില്‍ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *