റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം : പോലീസെത്തിയുവാക്കളെ കസ്റ്റഡിയിലെടുത്തു

February 15, 2026 - 7:50 pm

കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് മദ്യപിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപം ഫെബ്രുവരി 15 ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്സുമായെത്തിയ ഇരുവരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു.

ഇതിനിടെ ഒരു ലോറി എത്തിയെങ്കിലും യുവാക്കൾ മാറിയില്ല

ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്. യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയുംചെയ്തു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *