റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസില്‍ പോലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിംഗ്ടണ്‍| യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പോലീസ് വാഹനം ഇടിച്ചുമരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളര്‍ (262 കോടി) നഷ്ടപരിഹാരം നല്‍കും. സിയാറ്റില്‍ നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. 2023ല്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍വച്ചായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി പോലീസ് വാഹനമിടിച്ച് മരിച്ചത്.

ജാഹ്നവിയുടെ കുടുംബം നല്‍കിയ സിവില്‍ കേസിനെത്തുടര്‍ന്നാണ് ന്ഷ്ടപരിഹാരം

അടിയന്തര കേസിനായി മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവന്ന പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമാണ് യുവതിയെ ഇടിച്ചുതെറിപ്പിച്ചത്. ജാഹ്നവിയുടെ കുടുംബം നല്‍കിയ സിവില്‍ കേസിനെത്തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനമായത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *