തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം.2017ൽ നടന്ന കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരിൽ നിന്നെല്ലാം മൊഴിയെടുക്കും. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം തേടിയിട്ടുള്ളത്.
ഇവരിൽ നിന്നു പണം സ്വീകരിച്ച ശേഷം രസീത് നൽകിയിട്ടില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇവരിൽ പലരും സ്വർണപ്പാളികൾ ഒട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ഇവരിൽ നിന്നെല്ലാം മൊഴി ശേഖരിക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി.


