ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള നിര്‍ണായക തെളിവുകള്‍ ഡിജിസിഎക്ക് ലഭിച്ചു. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡിജിസിഎ അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഡിജിസിഎ ഇത് ഏറ്റെടുത്ത് വിശദമായ പരിശോധനയ്ക്കായി അയക്കും.
ബ്ലാക്ക് ബോക്സിന് പുറമെ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്.
അപകടസമയത്തെ വിമാനത്തിന്റെ വേഗത, ഉയരം, എന്‍ജിന്റെ പ്രവര്‍ത്തനം, പൈലറ്റുമാരുടെ സംഭാഷണം എന്നിവ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ലാന്‍ഡിംഗിനിടെയുണ്ടായ സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാന്‍ സാധിക്കും.ബ്ലാക്ക് ബോക്സിന് പുറമെ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. ഡിജിസിഎയുടെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


