ഫെന്നിനൈനാനെ പ്രതിയാക്കി കേസ് എടുത്തതിനെതിരെ സ്റ്റേറ്റ് പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയ്ക്ക് പരാതി

കൊച്ചി : പരാതി ഭാഗത്തിന് എതിരായിട്ടുള്ള തെളിവുകൾ ഹാജരാക്കുന്നതും പരസ്യപ്പെടുത്തുന്നതും കൈവശം സൂക്ഷിക്കുന്നതും കുറ്റകരമല്ലാത്ത പ്രവൃത്തിയെന്നതിനാൽ രാഹുൽ മാങ്കൂട്ടം എംഎൽഎക്കെതിരെ വിദേശത്ത് നിന്ന് ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ ചാറ്റ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പോലീസ് ഫെന്നിനൈനാനെ പ്രതിയാക്കി കേസ് എടുത്തതിനെതിരെ സ്റ്റേറ്റ് പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയ്ക്ക് പരാതി.

ഇത്തരം കേസെടുക്കൽ രീതി പോലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്.
വ്യക്തി വിരോധത്തിൻറെ മറവിലുള്ള പരാതികളിൽ നിയമപരമായി കോടതിയിൽ നിലനിൽക്കാത്ത കേസ് രജിസ്റ്റർ ചെയ്ത് നിരപരാധികളെ പ്രതിയാക്കുന്ന നടപടി കടുത്ത കുറ്റ കൃത്യലോപ അധികാര ദുർവിനിയോഗ നടപടികളാണ്. ഇത്തരം കേസെടുക്കൽ രീതി സമൂഹത്തെ പോലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. പരാതി ലഭിച്ചാൽ കേസ് എടുക്കേണ്ട സംഭവങ്ങളിൽ പോലീസിന് നിയമപരമായി കേസെടുക്കേണ്ടതുണ്ട്. നിലനില്ക്കാത്ത കേസെടുക്കൽ രീതി നിയമപരമായി അംഗീകരിക്കാൻ കഴിയില്ല. പരാതി ഭാഗത്തിന് എതിരായ തെളിവുകൾ ഹാജരാക്കുന്നതിനും പരസ്യപ്പെടുത്തുന്നതും സൂക്ഷിക്കുന്നതും കുറ്റകരമായ പ്രവൃത്തിയല്ല.

അധികാര കേന്ദ്രങ്ങൾ എത്ര സമ്മർദം ചെലുത്തിയാലും നീതിപൂർവ്വമായിട്ടെ പോലീസ് പ്രവർത്തിക്കാൻ പാടുള്ളൂ.

ഇതിനെ പരാതി ഭാഗത്തെ ആക്ഷേപിക്കലായി കാണുവാൻ കഴിയില്ല. പരാതി ഭാഗത്തെപോലെ ആരോപണവിധേയർക്കും കാര്യങ്ങൾ ബോധിപ്പിക്കാനുള്ള അവകാശം അനുവദനീയമാണ്. ഇതൊന്നും പറ്റില്ല എന്ന് പരാതി ഭാഗത്തിൻ്റെ നിലപാടുകൾക്ക് പോലീസ് കൂട്ട് നില്ക്കുന്നത്. മനുഷ്യാവകാശങ്ങളെ അപകടപ്പെടുത്തലാണെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാട്ടി. അധികാര കേന്ദ്രങ്ങൾ എത്ര സമ്മർദം ചെലുത്തിയാലും നീതിപൂർവ്വമായിട്ടെ പോലീസ് പ്രവർത്തിക്കാൻ പാടുള്ളൂ.അതിനാൽ ഫെന്നിനൈനാനെതിരെ നിലനില്ക്കാത്ത കള്ള കേസ് എടുത്ത പോലീസിനെതിരെ നടപടിവേണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് സ്റ്റേറ്റ് പോലീസ് പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയോട് ആവിശ്യപ്പെടുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →