റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ

January 25, 2026 - 7:32 pm

കോട്ടയം | ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി പൊന്‍കുന്നം സ്വദേശി ബാബു തോമസിനെ(45) റിമാന്റ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ചങ്ങനാശേരി അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ബാബു തോമസ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.

. ഇയാളുടെ ഫോണില്‍ നിന്ന് പൊലീസിന് ചില നിര്‍ണായക തെളിവുകൾ കിട്ടിയിട്ടുണ്ട്.

കന്യാസ്ത്രീ ആശുപത്രി മാനേജ്‌മെന്റിന് നല്‍കിയ പരാതിയാണ് പോലീസിന് കൈമാറിയത്. ഇതിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബാബു തോമസിനെ ജനുവരി 24 നാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പലതവണ ലൈംഗികമായി പീഡിപ്പിച്ചതുമായാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ ഫോണില്‍ നിന്ന് പൊലീസിന് ചില നിര്‍ണായക തെളിവുകളും കിട്ടിയിട്ടുണ്ട്. സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാര്‍ക്ക് പ്രതി അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുതല്‍ ജീവനക്കാരില്‍ നിന്ന് പോലീസ് വിവരം തേടുന്നത്.

പ്രതി ജോലിയില്‍ നിന്ന് രാജിവെച്ചതായി സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. .

അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും കോടതയില്‍ അപേക്ഷ നല്‍കും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ പ്രതിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കി. ചൊവ്വാഴ്ച ജാമ്യാപേക്ഷയും പരിഗണിക്കും. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതി ജോലിയില്‍ നിന്ന് രാജിവെച്ചതായി സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *