വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ 20 ബി​​​ജെ​​​പി​​​ കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ 20 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.വി​​​വി​​​ധ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ബ​​​ലി​​​ദാ​​​നി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും പേ​​​രു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യു​​​ടെ സാ​​​ധു​​​ത കോ​​​ട​​​തി​​​യു​​​ടെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.
അ​​​യ്യ​​​പ്പ​​​നാ​​​മ​​​ത്തി​​​ല്‍, ഗു​​​രു​​​ദേ​​​വ നാ​​​മ​​​ത്തി​​​ല്‍, കാ​​​വി​​​ല​​​മ്മ​​​യു​​​ടെ നാ​​​മ​​​ത്തി​​​ല്‍ എ​​​ന്നി​​​ങ്ങ​​​നെ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​ണ് പ​​​ല കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രും പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​യ​​​തെ​​​ന്നും ഇ​​​തു കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി നി​​​യ​​​മ​​​ത്തി​​​ലെ 143-ാം വ്യ​​​വ​​​സ്ഥ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ഹ​​​ര്‍ജി.

വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യി വാ​​​ദം കേ​​​ള്‍ക്കു​​​മെ​​​ന്ന് വ്യക്തമാക്കി ഹൈക്കോടതി

നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മ​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ അ​​​സാ​​​ധു​​​വാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ സി​​​പി​​​എം പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി പാ​​​ര്‍ട്ടി നേ​​​താ​​​വ് അ​​​ഡ്വ. എ​​​സ്.​​​പി. ദീ​​​പ​​​ക് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ജ്ഞ ചെ​​​യ്യാ​​​ന്‍ എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ളാ​​​യ അം​​​ഗ​​​ങ്ങ​​​ളോ​​​ടു നി​​​ര്‍ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തു​​​വ​​​രെ ഇ​​​വ​​​രെ കൗ​​​ണ്‍സി​​​ലി​​​ല്‍നി​​​ന്നു വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം. അ​​​ധ്യ​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​വ​​​ര്‍ വോ​​​ട്ട് ചെ​​​യ്ത​​​തും ഹ​​​ർ​​​ജി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യി വാ​​​ദം കേ​​​ള്‍ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി, സ​​​ര്‍ക്കാ​​​രി​​​നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും ഉ​​​ള്‍പ്പെ​​​ടെ നോ​​​ട്ടീ​​​സ് അ​​​യ​​​ക്കാ​​​നും നി​​​ര്‍ദേ​​​ശി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →