മണ്ഡലം കമ്മിറ്റി ഓഫിസില്‍ മദ്യപിച്ചെത്തി നൃത്തം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തൃശ്ശൂര്‍ | കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ മദ്യപിച്ചെത്തി നൃത്തം ചെയ്ത് പ്രവര്‍ത്തകര്‍. ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്നുപേരാണ് മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍ മദ്യപിച്ച് നൃത്തം ചെയ്തത്. ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് അറിയിച്ചു.

ഓഫിസ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ നടപടി

കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് മദ്യപിച്ച് നൃത്തം ചെയ്തതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇതേതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ശ്രമിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. പരാതി ഡിസിസിക്ക് കൈമാറിയ സമയത്തുതന്നെയാണ് ഈ ദൃശ്യങ്ങളും പ്രചരിക്കുന്നത്. ഓഫിസ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെയാണ് പാര്‍ട്ടിയുടെ നടപടിയുണ്ടായിരിക്കുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →