റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.

January 11, 2026 - 7:25 am

അടൂര്‍ \ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം അതിയന്നൂര്‍ താന്നിമൂട് രാമപുരം ലാല്‍ഭവനില്‍ റോജിലാല്‍ എം എല്‍ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.45 ഓടെ പാലാ-കൊല്ലം ഫാസ്റ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തായി വന്നിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. .

മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞ് വെച്ച് വിവരം പോലീസിലറിയിക്കുയുമായിരുന്നു

യുവതിയുടെ എതിര്‍പ്പിനെ മറി കടന്ന് ശല്യം ചെയ്ത്തിനെ തുടര്‍ന്ന് യുവതി ബഹളം വെയ്ക്കുകയും മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞ് വെച്ച് വിവരം പോലീസിലറിയിക്കുയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ദീപു ജി എസ് ,എ എസ് ഐ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ അന്വേഷണം നടന്നുവരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *