​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്

​തിരു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി​രു​ന്നു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇ​വ​രു​ടെ പ​ക്ക​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​രാ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ​ട്രോ​ളിം​ഗ് ബോ​ട്ടി​ലും ധീ​ര എ​ന്ന വ​ള്ള​ങ്ങ​ളി​ലു​മാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഴി​ഞ്ഞ​ത്തു​നി​ന്നു പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →