റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയിലെ ഭാണ്ഡൂപിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലുമരണം

December 30, 2025 - 5:20 am

മുംബൈ: കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലുപേർ മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ഡൂപിൽ ഡിസംബർ 29 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (ബെസ്റ്റ്) ബസ്സാണ് അപകടമുണ്ടാക്കിയത്. പിറകോട്ടെടുക്കുന്നതിനിടെ ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്തുകൊണ്ടാണ് ബസ് നിയന്ത്രണം വിട്ടതെന്ന കാര്യം വ്യക്തമല്ല.

നിയന്ത്രണം വിട്ടാണ് ബസ് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പോലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *