പത്തനംതിട്ട:. പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി ഇമെയിൽ മുഖേന യാണ് ഭീഷണി വന്നത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നേരത്തെയും കളക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കളക്ടർ എസ്പിക്ക് നിർദേശം നൽകി.
നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ് വയ്ക്കുമെന്ന് ഭീഷണിയുണ്ട്.
നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ് വയ്ക്കുമെന്ന് ഇമെയിൽ സന്ദേശത്തിലുണ്ട്. കളക്ടറേറ്റിലേക്ക് വന്ന ഇമെയിലിലാണ് വിജയിയുടെ വീടിനും ബോംബ് വയ്ക്കുമെന്ന ഭീഷണിയുള്ളത്.
