റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യുടെ കൊലപാതകം : നാലുപ്രതികൾ ബിജെപി അ​​​നു​​​ഭാ​​​വി​​​ക​​​ള്‍, ഒരാൾ സി​​​ഐ​​​ടി​​​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​നും

December 23, 2025 - 5:38 am

.
പാ​​​ല​​​ക്കാ​​​ട്: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ രാം​​​നാ​​​രാ​​​യ​​​ൺ ബാ​​​ഗേ​​​ലി​​​നെ മ​​​ര്‍​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ല്‍ നാ​​​ലു​ പേ​​​ര്‍ ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ളെ​​​ന്നു സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ര്‍​ട്ട്. ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന്, അ​​​ഞ്ച് പ്ര​​​തി​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ള്‍. കേ​​​സി​​​ലെ നാ​​​ലാം​​​പ്ര​​​തി ആ​​​ന​​​ന്ദ​​​ന്‍ സി​​​ഐ​​​ടി​​​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്.

ആ​​​ള്‍​ക്കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​രങ്ങൾ തേടി ഛത്തീ​​​സ്ഗ​​​ഡ് സ​​​ര്‍​ക്കാ​​​ര്‍
.
കൊ​​​ല്ലാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് രാം​​​നാ​​​രാ​​​യ​​​ണെ പ്ര​​​തി​​​ക​​​ള്‍ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണു റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ട്. രാം​​​നാ​​​രാ​​​യ​​​ന്‍റെ മു​​​തു​​​കി​​​ലും ത​​​ല​​​യി​​​ലും പ്ര​​​തി​​​ക​​​ള്‍ വ​​​ടി​​​കൊ​​​ണ്ടും കൈ​​​ക​​​ള്‍​കൊ​​​ണ്ടും അ​​​ടി​​​ച്ചു. ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ അ​​​നു​​​വും ര​​​ണ്ടാം പ്ര​​​തി​​​യാ​​​യ പ്ര​​​സാ​​​ദു​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മ​​​ര്‍​ദി​​​ച്ച​​​തെ​​​ന്നു റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ മു​​​ര​​​ളി മു​​​ഖ​​​ത്ത് കൈ​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ചു. നാ​​​ലാം​​​പ്ര​​​തി​​​യാ​​​യ ആ​​​ന​​​ന്ദ​​​ന്‍ വ​​​യ​​​ര്‍ഭാ​​​ഗ​​​ത്തു കാ​​​ലു​​​കൊ​​​ണ്ട് ച​​​വി​​​ട്ടു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. അ​​​ഞ്ചാം​​​പ്ര​​​തി ബി​​​പി​​​നും സ​​​മാ​​​ന​​​മാ​​​യ അ​​​തി​​​ക്ര​​​മ​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​നി​​​ടെ, ഛത്തീ​​​സ്ഗ​​​ഡ് സ​​​ര്‍​ക്കാ​​​ര്‍ ആ​​​ള്‍​ക്കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​രം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *