റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സ്ഥിതിക്ക് കേരളത്തിന്റെ പിന്മാറ്റം എളുപ്പമായേക്കില്ല

December 16, 2025 - 6:05 am

ന്യൂഡൽഹി: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ കേരളം ഒപ്പുവെച്ചെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. എന്നാൽ, കേരളം പിന്മാറിയോ എന്ന ചോദ്യത്തിന് മറുപടിയില്ല. തമിഴ്‌നാടും പശ്ചിമബംഗാളും മാത്രമാണ് പദ്ധതിയിൽ ചേരാത്തതെന്നു വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി, ഇരുസംസ്ഥാനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട പദ്ധതികളിൽ നൽകാനുള്ള ഫണ്ട് വിഹിതത്തിന്റെ കണക്കുകളും സമർപ്പിച്ചു.

പശ്ചിമബംഗാളിന് ഇതുവരെയും തുക അനുവദിച്ചിട്ടില്ല. പദ്ധതിയിൽ ഒപ്പുവെച്ച സ്ഥിതിക്ക് കേരളത്തിന്റെ പിന്മാറ്റം എളുപ്പമായേക്കില്ലെന്ന സൂചനയാണ് മന്ത്രിയുടെ മറുപടിയിൽ തെളിയുന്നത്. അടൂർ പ്രകാശിന്റെയും ഡീൻ കുര്യാക്കോസിന്റെയും ചോദ്യങ്ങൾക്കാണ് മന്ത്രിയുടെ മറുപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *