റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം തകർന്ന് 20 സൈനികർ മരിച്ചതായി സൂചന

November 12, 2025 - 5:59 am

ബാക്കു (അസർബൈജാൻ) | തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം അസർബൈജാൻ-ജോർജിയ അതിർത്തിക്ക് സമീപം തകർന്നു വീണതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ 20 സൈനികർ മരിച്ചതായാണ് സൂചന.

വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ .

അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് തിരികെ പോകുകയായിരുന്ന സി-130 വിമാനമാണ് തകർന്നതെന്ന് മന്ത്രാലയം എക്സിൽ കുറിച്ചു. അസർബൈജാൻ, ജോർജിയ അധികാരികളുമായി സഹകരിച്ച് ദുരന്തസ്ഥലത്ത് തിരച്ചിൽ രക്ഷാ പ്രവർത്തനം നടക്കുന്നതായും മന്ത്രാലയം അറിയിച്ചു. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. .

ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് വിമാനം തകർന്നുവീണത്.

അസർബൈജാൻ അതിർത്തിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് തുർക്കി ചരക്ക് വിമാനം തകർന്നുവീണതെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. .സൈനികരെ എത്തിക്കാനും മറ്റ് ലോജിസ്റ്റിക്കൽ ആവശ്യങ്ങൾക്കുമായാണ് തുർക്കി സായുധ സേന സി-130 സൈനിക ചരക്ക് വിമാനങ്ങൾ ഉപയോഗിച്ചുവരുന്നത്.

. 19,000 കിലോഗ്രാംവരെ ചരക്ക് വഹിക്കാൻ കഴിയുന്ന വിമാനമാണ് സി-130

ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച സി-130 ഹെർക്കുലീസിന് ഹെലികോപ്റ്ററുകളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 42,000 പൗണ്ട് (19,000 കിലോഗ്രാം) വരെ ചരക്ക് വഹിക്കാൻ കഴിയുമെന്ന് യുഎസ് വ്യോമസേനയുടെ വെബ്‌സൈറ്റ് പറയുന്നു. ദുരന്തത്തിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദോഗൻ അനുശോചനം രേഖപ്പെടുത്തി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *