പട്‌ന| ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പൊതുവെ സമാധാനപരമായി പുരോഗമിക്കുന്നു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 6 ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ 53.77 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് വൈകീട്ട് ആറ് വരെ തുടരും. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റിനിർത്തിയാൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലഖിസറായിയിൽ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പേറുണ്ടായി. പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി “വിജയ് സിൻഹ മുർദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോകളിൽ കാണാം. ആർജെഡി ഗുണ്ടകാണ് ആക്രമണം നടത്തിയതെന്ന് വിജയ്കുമാർ സിൻഹ ആരോപിച്ചു. .


