റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നീട്ടിവെക്കണമെന്ന് കേരളം

October 24, 2025 - 6:23 am

ന്യൂഡല്‍ഹി | വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. ഇതില്‍ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായും അയല്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുമായും കൂടിക്കാഴ്ച നടത്തി.

നിയമസഭയില്‍ പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു.

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ കേരളം പമേയം പാസാക്കിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. രേഖകള്‍ ഇല്ലെന്നതിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *