റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവച്ചു കൊന്നു

October 23, 2025 - 6:41 am

പാലക്കാട് | ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള ഓങ്ങല്ലൂര്‍ പഞ്ചായത്തിന്റെ തീരുമാനം അനുസരിച്ച് 87 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വേട്ടനായ്ക്കളും ഷൂട്ടര്‍മാരും 18 മണിക്കൂര്‍ അധ്വാനിച്ചാണ് വേട്ട നടത്തിയത്. ഓങ്ങല്ലൂര്‍ പഞ്ചായത്തിനൊപ്പം ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും സഹകരിച്ചാണ് കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലകളിലെ അംഗീകാരമുള്ള ഒമ്പതു ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ട നായ്ക്കളും വേട്ടയിൽ പങ്കെടുത്തു.

സമീപ കാലത്ത് നടത്തിയ ഏറ്റവും വലിയ ദൗത്യം

അലി നെല്ലേങ്കര, ദേവകുമാര്‍ വരിക്കത്ത്, ചന്ദ്രന്‍ വരിക്കത്ത്, വി ജെ തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടില്‍, മനോജ് മണലായ, ഷാന്‍ കെ പി, വേലായുധന്‍ വരിക്കത്ത്, ഇസ്മായില്‍ താഴെക്കോട് എന്നീ ഷൂട്ടര്‍മാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. സമീപ കാലത്ത് നടത്തിയ ഏറ്റവും വലിയ ദൗത്യം ആയിരുന്നു ഇതെന്ന് ഷൂട്ടര്‍മാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *