റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

October 21, 2025 - 10:59 am

കോഴിക്കോട്|കോഴിക്കോട് പന്നിയങ്കരയില്‍ ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപം ഒക്ടോബർ 21 ന് രാവിലെയാണ് സംഭവം.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരക്കൊമ്പ് തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ ശാന്തയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *