റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം

October 7, 2025 - 9:05 pm

തൃശൂര്‍ |ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച്നിക്ഷേപകന്റെ പ്രതിഷേധം. കരുവന്നൂര്‍ ബേങ്കിന്റെ തൃശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൂത്തുപാലക്കന്‍ സുരേഷ് എന്ന നിക്ഷേപകനാണ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. . നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപ തുക പാസായി വന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പെട്രോളൊഴിച്ചതെന്നും സുരേഷ് പറഞ്ഞു.

തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാന്‍ വേണ്ടി സെപ്തംബർ മാസം 19ന് ഇയാള്‍ ബേങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ 23 ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍ നിന്നും തുക പാസ്സായി വന്നിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *