റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു

കേരളത്തിൽ അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ സീറ്റുകൾ .

April 29, 2026 - 9:26 pm

 

തിരുവനന്തപുരം: കേരളത്തിൽ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവന്നു. യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു. ഒന്നിലേറെ എക്സിറ്റ് ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉള്ളത്. ബിജെപി ഒന്നിലേറെ സീറ്റുകൾ നേടുമെന്നും ഫലം പ്രവചിക്കുന്നു. 70 മുതൽ 75 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നാണ് മാട്രിസ് പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ, വോട്ട് വൈബ് 70 മുതൽ 80 വരെ, ആക്സിസ് മൈ ഇന്ത്യ 78 മുതൽ 90 വരെ, ജെവിസി 72 മുതൽ 84 സീറ്റുകൾ വരെ എന്നിങ്ങനെ യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നു.

.മാട്രിസ് ഫലത്തിൽ 60 മുതൽ 65 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് പൾസിൽ 55 മുതൽ 65 വരെ, വോട്ട് വൈബിൽ 58 മുതൽ 68 വരെ, ആക്സിസ് മൈ ഇന്ത്യയിൽ 49 മുതൽ 62 വരെ, ജെവിസി സർവേയിൽ 52 മുതൽ 61 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്നും പ്രവചിക്കുന്നു.

ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ സർവേകൾ പറയുന്നത്. മാട്രിസ് സർവേയിൽ എൻഡിഎ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് പൾസിൽ പൂജ്യം മുതൽ മൂന്ന് വരെ സീറ്റുകൾ, വോട്ട് വൈബിൽ പൂജ്യം മുതൽ നാല് വരെ, ആക്സിസ് മൈ ഇന്ത്യ പൂജ്യംമുതൽ മൂന്നുവരെ സീറ്റുകൾ എന്നിങ്ങനെയും നേടുമെന്ന് പ്രവചിക്കുന്നു.

വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ

യുഡിഎഫ്   എൽഡി.എഫ്  എൻ.ഡി.എ  എന്നീ ക്രമത്തിൽ

സി.എൻ.എൻ ന്യൂസ്       –             70-80  , 56-68  ,   0-4,- പി മാർക്ക്  –   71-79, 62-69, 1-4, മാട്രിസ്  –    70-75 ,    60-65 ,    3-5
പീപ്പിൾസ് പൾസ്         :                   75-85  ,   55-65  ,  0-3- ടൈംസ് നൗ :  72-84 ,52-61 ,3-7, എൻഡി.ടി.വി :    75-85  ,  55-65  , 0-3
ആക്സിസ് മൈ ഇൻഡ്യ :                78-90  ,. 49-62    , 0-3- ടുഡെയ്സി ചാണക്യ : 2-80  , 60-65  ,  3-7- ഐസിപിഎൽ :  63-74,                     58-70   ,  2-5- ടൈംസ് ഓഫ് ഇൻഡ്യ : 70-80,    58-68,   0-4- ന്യൂസ് 18  :  70-80,   58-68   ,0-4- ബീക്കൺ  :  76-81  ,   57-62  , 1-5
സാട്ടാ ബസാർ                                      78-85  ,  56-66,     2-3– ടീം പി.എസ്.ആർ  74-80, 5 6-64   ,   0-4

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *