റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇലക്ട്രിക് കാറിന് പുക സര്‍ട്ടിഫിക്കറ്റ് : പുലിവാല് പിടിച്ച് എംവിഡിയും ഉടമയും

October 1, 2025 - 5:59 pm

തൃശ്ശൂര്‍: ഇന്ധന എന്‍ജിനും പുകക്കുഴലുമില്ലാത്ത ഇലക്ട്രിക് കാറിന് പരിവാഹന്‍ സൈറ്റില്‍ പുക സര്‍ട്ടിഫിക്കറ്റും പുതുക്കേണ്ട തീയതിയും. കാര്‍ നിര്‍മാണക്കമ്പനിയുടെ വീഴ്ച കാരണമുണ്ടായ തെറ്റില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉടമയും മോട്ടോര്‍ വാഹന വകുപ്പും. ബിസിനസുകാരനായ വരാക്കര മഞ്ഞളി ജോഷി ആന്റണിയാണ് മേയ് 15-ന് ഇലക്ട്രിക് കാര്‍ വാങ്ങിയത്. എല്ലാ രേഖകളും പരിവാഹന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തത് നിര്‍മാണക്കമ്പനിയാണ്. ഇരിങ്ങാലക്കുടയിലൂടെ കാറോടിച്ചു പോകുമ്പോള്‍ പരിശോധന നടത്തിയ ആര്‍ടി ഉദ്യോഗസ്ഥരാണ് സൈറ്റിലെ പുക സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്.

2026 മേയ് 14-ന് പുക സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തീരുമെന്നും പുതുക്കണമെന്നും സൈറ്റിലുണ്ടായിരുന്നു. പരിഹാരം തേടി ആര്‍ടി ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും അവര്‍ കൈമലര്‍ത്തി. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത നിര്‍മാണക്കമ്പനിക്കു മാത്രമേ തിരുത്തല്‍ വരുത്താനാകൂ. ഇതിനായി കാര്‍ വാങ്ങിയ സ്ഥാപനത്തെ പലതവണ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

ചൈനയിലാണ് കാര്‍ കമ്പനിയുടെ ആസ്ഥാനം. അവിടെ നിന്നുവേണം തെറ്റുതിരുത്താന്‍. ഒരു വര്‍ഷത്തിനകം തിരുത്തിയില്ലെങ്കില്‍ പിന്നീട് സാധിക്കില്ല. പുക സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ കിടക്കുന്നതിനാല്‍ അത് പുതുക്കാതെ വില്പനയും സാധിക്കില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *