റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജിഎസ്ടി ഇളവ് : പാലുത്പന്നങ്ങളുടെ വില കുറച്ച് മിൽമ

September 22, 2025 - 4:57 am

തിരുവനന്തപുരം | ജിഎസ്ടി ഇളവിന്റെ ഭാഗമയി ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ച് മില്‍മ. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ കുറയും. നെയ്യ് ഒരു ലിറ്ററിന് 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും.

240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 ആകും. അഞ്ച് ശതമാനമായിരുന്ന പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കി.

മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്ന ഒരു ലിറ്ററിന്റെ വില. ഇത് 196 രൂപയായി കുറഞ്ഞു. ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *