കോവളം: ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. ആറ്റുകാല്‍ സ്വദേശികളും ബന്ധുക്കളുമായ മിഥുന് എന്ന മണിക്കുട്ടന്(25), ശരത്(28) എന്നിവരെയാണ് പിടികൂടിയത്. ഇരുവരില്‍ നിന്നുമായി 14 ഗ്രാം തുക്കം വരുന്ന എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ ബൈക്ക് പോലീസ് പിടിച്ചെടുത്തു. നാലുദിവസം മുന്‍പ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലെത്തി രണ്ട് ദിവസം താമസിച്ചശേഷമായിരുന്നു അവിടുത്തെ ഏജന്റില്‍ നിന്ന് ഇവര്‍ എംഡിഎംഎ വാങ്ങിയത്.
കോവളം ജങ്ഷനില്‍ വച്ച് ഇവരെ വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.
20,000 രൂപ കൊടുത്താണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി ഇവര്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡാന്‍സാഫ് സംഘം കാരോട് – കഴക്കൂട്ടം മേഖലയില്‍ നടത്തിയ പരിശോധനയില്‍ കോവളം ജങ്ഷനില്‍ വച്ച് ഇവരെ വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. ഇരുവരെയും കോവളം പോലീസിന് കൈമാറി. പോലീസ് കേസെടുത്തു



