റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലന്‍ഡ്ല്‍ സന്ദർശിക്കും

September 18, 2025 - 3:29 pm

ഡബ്ലിന്‍ : യാക്കോബായ സഭാ പരമാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് സെപ്തംബ‍ർ 19 മുതല്‍ 24 വരെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു.19 വെള്ളിയാഴ്ച ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ബാവയെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്‌സന്ത്രയോസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജിനോ ജോസഫ്, സെക്രട്ടറി ഫാ. ഡോ. ജോബി സ്‌കറിയ, ട്രഷറര്‍ സുനില്‍ എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഭദ്രാസന ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.

നോക്ക് ബസ്ലിക്കയില്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിൽ കുര്‍ബാന അര്‍പ്പിക്കും.

വൈകുന്നേരം 5.30 ന് ഗാല്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ എത്തിച്ചേരുന്ന ബാവ സ്വീകരണത്തിന് ശേഷം സന്ധ്യാ നമസ്‌കാരത്തിന് നേതൃത്വം നല്‍കും. അയര്‍ലന്‍ഡ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 20 ന് ശനിയാഴ്ച വൈകുന്നേരം നാലിന് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്ക് ഷ്‌റൈനില്‍ വിശ്വാസികള്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് 4.30 ന് നോക്ക് ബസ്ലിക്കയില്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും തോമസ് മാര്‍ അലക്‌സന്ത്രയോസ് മെത്രാപ്പൊലീത്തയുടെ സഹ കാര്‍മികത്വത്തിലും കുര്‍ബാന അര്‍പ്പിക്കും.

21 ന് ഞായാറാഴ്ച ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ഇരുപതാമത് വാര്‍ഷിക ആഘോഷ പരിപാടികളില്‍ പങ്കെടുക്കും

21 ന് ഞായാറാഴ്ച രാവിലെ 11.30 ന് ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ഇരുപതാമത് വാര്‍ഷിക ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. അയര്‍ലന്‍ഡിലെ വിവിധ മത മേലധ്യക്ഷന്മമാരും രാഷ്ട്രീയ – സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.45 ന് ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി പുതിയതായി വാങ്ങിയ സ്ഥലത്തിന്റെ ആശീര്‍വാദം ബാവ നിർവഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *