റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദിയെ ഫോണിൽ വിളിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി

August 31, 2025 - 6:36 am

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെ, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ഓ​ഗസ്റ്റ് 30 ശനിയാഴ്ച പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

ഇന്ത്യ പൂർണ്ണ പിന്തുണ നൽകുമെന്ന്മോദി വ്യക്തമാക്കി.

“ഫോണിൽ ബന്ധപ്പെട്ടതിന് പ്രസിഡന്റ് സെലൻസ്‌കിക്ക് നന്ദി. നിലവിലെ സംഘർഷം, അതിൻ്റെ മാനുഷിക വശം, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറി. ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നു,” മോദി വ്യക്തമാക്കി.

ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ചും മോദിയെ അറിയിച്ച

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മോദിയെ അറിയിച്ചതായി സെലൻസ്‌കിയും എക്സിൽ കുറിച്ചു. റഷ്യൻ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുക്രൈൻ തങ്ങളുടെ സന്നദ്ധത ആവർത്തിച്ച് അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *