റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ താക്കീതില്‍ ഒതുക്കാൻ ആലോചന

August 26, 2025 - 3:25 pm

തിരുവനന്തപുരം| തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് ഡിജിപിയുടെ നിലപാട്. താക്കീതില്‍ ഒതുക്കാനാണ് ആലോചന.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ എംആര്‍ അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് (26.08.2025)പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ്അപ്പീല്‍ പരിഗണിക്കുക. വിഷയത്തില്‍ വിജിലന്‍സിനോടും സര്‍ക്കാറിനോടും കോടതി നിലപാട് തേടിയേക്കും.

വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.

തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാതെയുമാണ് കോടതി നടപടിയെന്നാണ് അജിത് കുമാറിന്റെ വാദം. വസ്തുതകള്‍ കൃത്യമായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *