കടലില്‍വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങി

വിഴിഞ്ഞം (തിരുവനന്തപുരം): കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ചെറിയതുറ ബീമാപളളി കോളനിയില്‍ പരേതരായ ജെറോണിന്റെയും ഫിലോമിനയുടെയും മകന്‍ ആല്‍ബി (49) എന്നയാളുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത്. ഓ​ഗസ്റ്റ് 23 ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ചെറിയതുറ ഭാഗത്തുനിന്നും ആല്‍ബിയെ കടലില്‍വീണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടെ ചെറിയതുറ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

പോലീസ് ബോട്ടിലെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ. ഗിരീഷ് കുമാറിന്റെ നേത്യത്വത്തിലുളളവര്‍ പോലീസ് ബോട്ടിലെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ആഗ്‌നസ്, ജമന്തി, സണ്ണി, ജസ്റ്റിന്‍, സെലിന്‍. കോസ്റ്റല്‍ പോലീസ് കേസെടുത്തു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വലിയതുറ സെന്റ് ആന്റണീസ് പളളിയില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →