റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം : പ്രതിയെ അറസ്റ്റുചെയ്തു

August 9, 2025 - 4:06 am

കോവളം: വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയോളം വിലയുളള സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ഇയാളില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. കോവളം കെ.എസ്. റോഡ് വലിയകുളത്തിന്‍കര മേലെ ചെറുകോണം ചാനല്‍ക്കര വീട്ടില്‍ അബിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ജൂലൈ 31-ന് പുലര്‍ച്ചെയോടെയായിരുന്നു മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു

പ്രതിയെ റിമാന്‍ഡ് ചെയ്തു

മുട്ടയ്ക്കാട് ചലഞ്ച് ആശുപത്രിക്കു സമീപം ലേഖാ നിവാസില്‍ ആശാറാണിയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. .എസ്.എച്ച് ഒ. വി. ജയപ്രകാശ്, എസ്.ഐ. വി.ജെ.ദിപിന്‍,എ.എസ്.ഐ. ബിജു, സി.പി.ഒ. സെല്‍വന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *