റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താം ക്ലാസുകാരനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ ട്യൂഷന്‍ മാസ്റ്റര്‍ പിടിയില്‍

August 9, 2025 - 4:56 am

കോഴിക്കോട് | പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റിൽ.പത്താം ക്ലാസുകാരന് ട്യൂഷന്‍ എടുക്കാൻ എത്തിയതാണ് ട്യൂഷൻ മാസ്റ്ററായ കോട്ടയം സ്വദേശി രാഹുൽ .ഇതിനിടെ വിദ്യാര്‍ത്ഥിയെ വലയിലാക്കി പലപ്പോഴായി പണം തട്ടിയെടുക്കുകയായിരുന്നു. 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മൂന്ന് മാസക്കാലം വരെ ഒമ്പതു ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ കുട്ടിയിലൂടെ തട്ടിയെടുത്തത്.

ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം തട്ടിയത്.

കുട്ടിയുടെ രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം തട്ടിയത്. മതാപിതാക്കള്‍ പണം അന്വേഷിച്ച സമയത്താണ് കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പിന്നീട് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെടുകയോ പുറത്ത് പറയുകയോ ചെയ്താല്‍ മാതാപിതാക്കളെ അപായപ്പെടുത്തും എന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാതി കൊടുത്തപ്പോള്‍ ഇയാള്‍ വരണസിയിലേക്ക് മുങ്ങി

കുടുംബം പോലീസില്‍ പരാതി കൊടുത്തപ്പോള്‍ ഇയാള്‍ വരണസിയിലേക്ക് മുങ്ങിയിരുന്നു. വരണസിയിലേക്ക് മുങ്ങിയ പ്രതി പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പോലീസ് രഹസ്യമായി പിടികൂടുകയായിരുന്നു. . ഇയാളെ കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *