റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരിലെ വോട്ട് ചേർക്കലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്ന് വി എസ്.സുനിൽകുമാർ

August 8, 2025 - 5:19 am

തൃശൂർ | വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി എസ് സുനിൽ കുമാർ. രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. .കൃത്യമായ തെളിവുകളോടുകൂടിയാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചത്, തൃശൂരിലെ വോട്ട് ചേർക്കലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമായിരുന്നുവെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണം

രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും വി എസ് സുനിൽ കുമാർ വ്യക്തമാക്കി. കമ്മീഷൻ സർക്കാർ ഡിപാർട്മെന്റ് പോലെ പ്രവർത്തിക്കുകയാണ്. തൃശൂരിലെ വോട്ട് ചേർക്കൽ ലഘൂകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അവസാനിപ്പിച്ച് പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *