കോയമ്പത്തൂര്‍: 60-കാരൻ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചനിലയില്‍ .കോയമ്പത്തൂർ രാമചെട്ടിപാളയം സ്വദേശിയായ എ.രാജനെയാണ് ബസാര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 6 ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. തന്നെ ഇരുപത്തഞ്ച് പേരടങ്ങുന്ന സംഘം പിന്തുടരുന്നതായും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാത്രി 11.19 ഓടെ ഇയാൾ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
രാജനോട് രാവിലെ വരാന്‍ ആവശ്യപ്പെട്ട് ഹെഡ് കോൺസ്റ്റബിൾ .
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ സെന്തില്‍ കുമാര്‍ പരിശോധിച്ചിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനാല്‍ രാജനോട് രാവിലെ വരാന്‍ ആവശ്യപ്പെട്ടു. സെന്തില്‍ കുമാര്‍ ജോലിസംബന്ധമായ തിരക്കുകളിലേക്ക് മാറിയതോടെ രാജന്‍ ഒന്നാം നിലയിലുള്ള സബ്-ഇന്‍സ്‌പെക്ടറുടെ മുറിയിലേക്ക് എത്തുകയായിരുന്നു.
രാവിലെ സബ്-ഇന്‍സ്‌പെക്ടര്‍ നാഗരാജ് എത്തിയപ്പോള്‍ മുറി ഉളളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു
ബുധനാഴ്ച രാവിലെയോടെ സബ്-ഇന്‍സ്‌പെക്ടര്‍ നാഗരാജ് എത്തി പരിശോധിച്ചപ്പോള്‍ മുറി ഉളളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മുറി ചവിട്ടിപൊളിച്ചതോടെയാണ് രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. രാജന്‍ ടൗണ്‍ഹാളില്‍ സ്വകാര്യ ബസില്‍ വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.


