റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

July 25, 2025 - 11:10 am

കണ്ണൂര്‍ | ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ചുതന്നെയാണ് പ്രതി പിടിയിലായതെന്നാണ് അറിയുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ട പ്രതിയെ നഗരത്തില്‍വെച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കറുത്ത പാന്റും ഷര്‍ട്ടുമാണ് രക്ഷപ്പെടുമ്പോള്‍ ഇയാളുടെ വേഷം കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്ന ഗോവിന്ദചാമിയാണ് ജയില്‍ ചാടിയിരിക്കുന്നത്. ജൂലൈ 25 ന് രാവിലെ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്

സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കി.

22കാരിയായിരുന്ന സൗമ്യ 2011 ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് ഷൊര്‍ണൂരേക്ക് വന്ന പാസഞ്ചര്‍ ട്രെയിനിന്റെ വനിതാ കംപാര്‍ട്‌മെന്റില്‍ അതിക്രമിച്ച് കടന്നാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഇയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കി. വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. കേസില്‍ വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചെങ്കിലും സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *