റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

July 25, 2025 - 5:56 pm

ന്യൂഡല്‍ഹി | പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ജൂലൈ 25 ന് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു ഖാര്‍ഗെ.

നുണകള്‍ പറയുക മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത്.

നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരുന്നു. ഒ ബി സി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *