കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കട്ടപ്പന : കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്പതതി ആഘോഷങ്ങള്‍ എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കല്ലാർ സ്കൂളിന് 70 ൻ്റെ നിറവിലും യുവത്വത്തിൻ്റെ ഊർജസ്വലതയാണെന്ന് എം എൽ എ പറഞ്ഞു. ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് കല്ലാർ സർക്കാർ സ്കൂൾ. സ്കൂളിൻ്റെ വളർച്ചയിൽ നിരവധി മഹത് വ്യകതികളുടെ സംഭാവനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു..

ജില്ലയിൽ ഹയർ സെക്കൻഡറി ആദ്യമായി അനുവദിച്ച സ്കൂളുകളിൽ ഒന്നാണ് കല്ലാർ സ്കൂൾ.

സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതിയുണ്ടായെന്നും വിദ്യാഭ്യാസരംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . കേരള സമൂഹം വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടകൈവരിച്ചു. ജില്ലയിൽ ഹയർ സെക്കൻഡറി ആദ്യമായി അനുവദിച്ച സ്കൂളുകളിൽ ഒന്നാണ് കല്ലാർ സ്കൂൾ.

ലഹരിക്കെതിരെ മനുഷ്യ ചങ്ങല

പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് മനുഷ്യച്ചങ്ങല തീര്‍ത്തു. . മനുഷ്യ ചങ്ങല പരിപാടിയുടെ ഉദ്ഘാടനം പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് നിർവഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →