റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഫൊക്കാന’ സ്ഥാപകപ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ ഷിക്കാഗോയിൽ അന്തരിച്ചു

July 18, 2025 - 6:08 am

ഷിക്കാഗോ: ഫൊക്കാന സ്ഥാപകപ്രസിഡന്റും വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ(83) ഷിക്കാഗോയിൽ അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്‌. മൂന്നുതവണ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായിരുന്നു.

എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ് എൻ ന്യൂട്രീഷൻ കോർപ്പറേഷൻ(അമേരിക്ക) എന്നിവയുടെ ഡയറക്ടറായിരുന്നു.

നോർക്ക ഡയറക്ടർ ബോർഡ് അംഗവും ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്നു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ്എൻ ഫുഡീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(കേരള) എസ് എൻ ന്യൂട്രീഷൻ കോർപ്പറേഷൻ(അമേരിക്ക) എന്നിവയുടെ ഡയറക്ടറുമായിരുന്നു.ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ: ഡോ. അനൂപ്, അരുൺ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *