കണ്ണൂര്‍ | ഓലച്ചേരി കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകന്‍ ഇര്‍ഫാന്‍ (24) ആണ് മരിച്ചത്. ജൂലൈ 13 ന് രാവിലെ 9 മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.
20 മിനുട്ടോളം വെള്ളത്തില്‍ മുങ്ങിയ ഇര്‍ഫാനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കണ്ണൂര്‍ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വാരത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ ജീവനക്കാരനാണ് ഇര്‍ഫാന്‍. .
